
ന്യൂഡൽഹി: റഷ്യൻ ഡ്രോൺ ആക്രമണത്തിനിടെ യുക്രെയിനിലെ ഒഡേസ തുറമുഖത്തിനു സമീപം കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. ജൂലായ് 25ലെ സംഭവത്തിൽ ഇന്ത്യൻ നാവികൻ ദീപക് കുമാർ ഗുപ്‌തയെയാണ് കാണാതായത്. 22കാരനായ ദീപക് ഉത്തർപ്രദശ് ബറേലി സ്വദേശിയാണ്. ദീപക്കിന്റെ സഹോദരൻ സന്ദീപ് കുമാർ ഗുപ്‌ത സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. യുക്രെയിനും റൊമാനിയയും സംയുക്തമായി തിരച്ചിൽ നടത്തേണ്ട വിഷയമാണ്. നയതന്ത്ര ചാനലുകൾ ഉപയോഗിച്ച് നാവികനെ കണ്ടെത്താൻ നപടികൾ ഊർജ്ജിതമാക്കണം. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |