SignIn
Kerala Kaumudi Online
Saturday, 08 August 2026 5.57 AM IST

സൗദിയിൽ ഹൂതി ആക്രമണം  11 പേർക്ക് പരിക്ക്

d

റിയാദ്: സൗദി അറേബ്യയ്ക്കെതിരെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് യെമനിലെ ഹൂതി വിമതർ. വ്യാഴാഴ്ച രാത്രി സൗദിയിൽ യെമൻ അതിർത്തിയോട് ചേർന്ന നജ്റാൻ പ്രവിശ്യയിലെ ജനവാസ മേഖലയിൽ ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. സ്വദേശികൾക്കും ഈജിപ്റ്റ്,​ യെമൻ,​ പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കുമാണ് പരിക്കേറ്റത്. തിരിച്ചടിക്കുമെന്ന് സൗദി പ്രതികരിച്ചു.


 സൗദി - തുർക്കി - പാകിസ്ഥാൻ

'നാറ്റോ സ്റ്റൈൽ ' കരാർ


നാറ്റോ മാതൃകയിലെ സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പിട്ട് സൗദിയും തുർക്കിയും പാകിസ്ഥാനും. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ,​ മൂവർക്കും എതിരായ ആക്രമണമായി കണക്കാക്കി പ്രതിരോധിക്കുമെന്നതാണ് കരാറിലെ വ്യവസ്ഥകളിലൊന്ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360