
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നേവൽ മൈനിൽ ഇടിച്ച് എണ്ണ ടാങ്കറിന് തീപിടിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ഇക്കാര്യമറിയിച്ചത്. കപ്പൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കി അനുമതിയില്ലാത്ത പാതയിലൂടെ കടക്കാൻ ശ്രമിച്ചെന്ന് റെവല്യൂഷണറി ഗാർഡ് ആരോപിച്ചു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസവും മൈനിൽ ഇടിച്ച് രണ്ട് ടാങ്കറുകൾക്ക് തീപിടിച്ചിരുന്നു. മിഡ് ടേം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടികളിൽ യു.എസ് സംയമനം പാലിക്കുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസിൽ പ്രകോപനം ശക്തമാക്കിയിരിക്കുകയാണ്. ഹോർമുസ് തങ്ങൾ ഔദ്യോഗികമായി അടച്ചിരിക്കുകയാണെന്ന് ആവർത്തിക്കുന്ന ഇറാൻ, മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |