SignIn
Kerala Kaumudi Online
Monday, 19 October 2026 9.29 PM IST

ഇന്ത്യ ചെറിയ രാജ്യമല്ല,​ ബന്ധം വിപുലപ്പെടുത്തണം,​ യുഎസ് ശത്രുപക്ഷത്തായാൽ പ്രയോജനം ചെയ്യുമെന്ന് നെതന്യാഹു

netanyahu-
നെതന്യാഹു,​ നരേന്ദ്ര മോദി

ടെൽ അവീവ് : തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സുരക്ഷാ നയരേഖ അവതരിപ്പിക്കുന്നതിനിടെ ഇന്ത്യയെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ ഒരു ചെറിയ രാജ്യമല്ലെന്നും ഭാവി മുന്നിൽക്കണ്ട് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി സഖ്യം രൂപവത്കരിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപിന് ശേഷം അമേരിക്കയിൽ ഭാവിയിൽ ഇസ്രയേലിനോട് ശത്രുതയുള്ള പ്രസിഡന്റ് വന്നേക്കാമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. അത് മുന്നിൽക്കണ്ട് രാജ്യത്തിന്റെ നില ഭദ്രമാക്കാൻ ഉതകുന്ന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം ഭാവിയിൽ നേരിട്ടേക്കാവുന്ന വെല്ലുവിള മുൻനിറുത്തി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപവത്കരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇസ്രയേലിന്റെ ബന്ധം വിപുലീകരിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയൊരു മാറ്റം ഉണ്ടായേക്കാം,​ നമ്മുടെ സഖ്യങ്ങളുടെ നിര വിപുലീകരിക്കുകയും എല്ലാവർക്കും പ്രയോജനകരമാകുന്ന തരത്തിൽ നമ്മുടെ ശേഷി വികസിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാാൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് ബിഡിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന .

English Summary

Israeli Prime Minister Benjamin Netanyahu praised India while presenting a new security policy document. He stated India is a significant nation and urged forming alliances with countries like India to safeguard Israel's position, anticipating a potentially hostile US presidency after Donald Trump. Netanyahu stressed utilizing Trump's remaining term to strengthen ties and prepare for future challenges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NETANYAHU, BENJAMIN NETANYAHU, INDIA ISRAEL RELATION, NETANYAHU STATEMENT, US INDIA RELATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360