
കീറ്റോ: കുർബാനയ്ക്കിടെ അൾത്താരയിലെ ഭീമൻ ക്രൂശിതരൂപം തകർന്നുവീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാകീലിലെ പള്ളിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കത്തോലിക്ക പുരോഹിതനായ പാട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് ആണ് മരിച്ചത്. പ്രാർത്ഥന തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. കുർബാന ഫേസ്ബുക്കിൽ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. സാഞ്ചസ് വിശ്വാസികൾക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥന വായിക്കവെ, അദ്ദേഹത്തിന് പിന്നിലെ ചുവരിലുണ്ടായിരുന്ന തടികൊണ്ടുള്ള ക്രൂശിതരൂപം അടർന്നുവീഴുകയായിരുന്നു. വിശ്വാസികൾ ഉടൻ ഓടിയെത്തിയെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ രക്ഷിക്കാനായില്ല. ക്രൂശിതരൂപം വീഴാനുള്ള കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |