SignIn
Kerala Kaumudi Online
Sunday, 09 August 2026 6.45 AM IST

മൊജ്തബായുടെ നില അതീവ ഗുരുതരം ?

s

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ (56)​ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം. മൊജ്തബാ മരണത്തിന്റെ വക്കിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ആശങ്കയിലാണെന്നുമാണ് റിപ്പോർട്ട്. ചില സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇറാൻവയർ' ആണ് റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്.മൊജ്തബായെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പറയുന്നു. വാദങ്ങളോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലെ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൊജ്തബായെ മാർച്ച് 8ന് പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.


# കാണാമറയത്ത്

 കഴിഞ്ഞ മാസം പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കും മൊജ്തബാ എത്തിയില്ല

 പ്രതികരണങ്ങൾ ടി.വിയിൽ പ്രസ്താവന രൂപത്തിൽ മാത്രം. സുരക്ഷാ ഭീഷണി മൂലം രഹസ്യ കേന്ദ്രത്തിലെന്ന് വിശദീകരണം. ചുരുക്കം ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനം

 മൊജ്തബായുമായി നേരിട്ട് ബന്ധപ്പെടുന്നത് വലിയ ബുദ്ധിമുട്ടെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അടുത്തിടെ പറഞ്ഞിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360