
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ അരാംകോ എണ്ണ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. റിഫൈനറിയിൽ ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യുന്ന റിഫൈനറിയാണിത്. കഴിഞ്ഞ മാസവും ഇവിടം ആക്രമിക്കപ്പെട്ടിരുന്നു. തുർക്കിയും പാകിസ്ഥാനുമായി സൗദി നാറ്റോ മാതൃകയിലെ പ്രതിരോധ കരാർ ഒപ്പിട്ട പിന്നാലെയാണ് ഹൂതികളുടെ പ്രകോപനം. ഈജിപ്‌റ്റും ഉടൻ കരാറിന്റെ ഭാഗമാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |