
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ലഷ്‌കറെ ത്വയ്ബ ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇയാൾ ഇസ്ലാമാബാദിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പള്ളിയിലെത്തും മുന്നേ ഒരു റെസ്‌റ്റോറന്റിൽ നിന്ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്നു. 2020 മുതൽ പാകിസ്ഥാനിൽ മുപ്പതിലേറെ ലഷ്‌കർ ഭീകരർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ഇതോടെ ഖാരിയുടേത് കൊലപാതകമാണോ എന്ന തരത്തിലെ ചർച്ചയും സജീവമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |