SignIn
Kerala Kaumudi Online
Monday, 10 August 2026 7.49 AM IST

മൊജ്തബായുടെ വീഡിയോ പുറത്ത്  പഴയതെന്ന് ആരോപണം

d

ടെഹ്റാൻ: രഹസ്യ സങ്കേതത്തിൽ തുടരുന്ന പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ (56)​ വീഡിയോ പുറത്തുവിട്ട് ഇറാൻ വാർത്താ ഏജൻസി. 12 സെക്കൻഡുള്ള വീഡിയോയിൽ പൂർണ ആരോഗ്യവാനായ മൊജ്തബാ അനുയായികളോട് സംസാരിക്കുന്നത് കാണാം. എന്നാൽ വീഡിയോ എന്ന്, എവിടെവച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ പഴയതാണെന്ന് ആരോപണമുണ്ട്. ഫെബ്രുവരിയിലെ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൊജ്തബാ അതീവ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ച പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. മാർച്ചിൽ അധികാരമേറ്റ മൊജ്തബാ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360