
ടെൽ അവീവ്: യു.എസിനെ മറികടന്ന് ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വേഗത്തിൽ തുറക്കാനും യു.എസ് ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇസ്രയേലിന്റെ തയ്യാറെടുപ്പ്. ഇറാനും യു.എസും നയതന്ത്ര പാതയിലൂടെ യുദ്ധം അവസാനിപ്പിച്ചാൽ, ഇറാനിൽ ഏകപക്ഷീയമായ ആക്രമണം നടത്താനുള്ള പദ്ധതി ഇസ്രയേലിന്റെ പക്കലുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് സൈന്യം പൂർണ സജ്ജമാണെന്നും പറയുന്നു. ഇറാനിലെ ഭരണമാറ്റം, ബാലിസ്റ്റിക് മിസൈൽ - ആണവ ശേഷികൾ ഇല്ലാതാക്കൽ തുടങ്ങിയ യുദ്ധ ലക്ഷ്യങ്ങൾ ഇതുവരെ കൈവരിക്കാൻ സാധിക്കാത്തതിൽ ഇസ്രയേലിന് കടുത്ത അമർഷമുണ്ട്. ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അതിന് ഏതറ്റംവരെയും പോകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |