SignIn
Kerala Kaumudi Online
Tuesday, 11 August 2026 7.06 AM IST

ചൈനീസ് റോക്കറ്റ് പൊട്ടിത്തെറിച്ചു

f

ബീജിംഗ്: ചൈനയുടെ ലോംഗ് മാർച്ച് 7 എ റോക്കറ്റ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ഇന്നലെ പ്രാദേശിക സമയം രാത്രി 8.02ന് (ഇന്ത്യൻ സമയം വൈകിട്ട് 5.32) ഹൈനാൻ ദ്വീപിലെ വെൻചാംഗ് സ്പേസ് ലോഞ്ച് സൈറ്റിലായിരുന്നു സംഭവം. കുതിച്ചുയർന്ന് 85 സെക്കൻഡിന് ശേഷമായിരുന്നു ഒന്നാം ഘട്ട ബൂസ്റ്ററിന്റെ സാങ്കേതിക തകരാർ മൂലമുള്ള പൊട്ടിത്തെറി. ആശയവിനിമയ ഉപഗ്രഹമായ 'ചൈനാസാറ്റ് - 4 ബി'യെ ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു റോക്കറ്റിന്റെ ലക്ഷ്യം. റോക്കറ്റിന്റെയും ഉപഗ്രഹത്തിന്റെയും അവശിഷ്ടങ്ങൾ ദക്ഷിണ ചൈനാ കടലിൽ പതിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360