SignIn
Kerala Kaumudi Online
Tuesday, 11 August 2026 7.06 AM IST

യു.എസിനോട് ജപ്പാൻ: പോക്കിമോനെ തൊട്ട് കളിക്കേണ്ട !

f

ടോക്കിയോ: തങ്ങളുടെ ജനപ്രിയ ആനിമേഷൻ,ഗെയിം കഥാപാത്രങ്ങളെ അനുവാദമില്ലാതെ ഉപയോഗിക്കുന്ന യു.എസിനെതിരെ ജപ്പാൻ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈറ്റ് ഹൗസ് തുടങ്ങി യു.എസ് ഭരണകൂടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോക്കിമോൻ, മാരിയോ, നരൂട്ടോ തുടങ്ങിയവയിലെ കഥാപാത്രങ്ങളെ വച്ചുള്ള എ.ഐ വീഡിയോകളും മീമുകളും വ്യാപകമായതോടെയാണ് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത്.

ജപ്പാനീസ് വിദേശകാര്യ മന്ത്രാലയം നിരവധി തവണ തങ്ങളുടെ ആശങ്ക ടോക്കിയോയിലെ യു.എസ് എംബസിയെ അറിയിച്ചെന്നാണ് വിവരം. ജപ്പാനിലെ ജനങ്ങൾക്കിടെയിൽ പ്രതിഷേധം ഉയർന്നതോടെ ഏപ്രിൽ മുതൽ തന്നെ അധികൃതർ യു.എസിനോട് ഇക്കാര്യം ഉന്നയിച്ചുതുടങ്ങി.

ഒടുവിൽ, അനുമതിയില്ലാതെ തങ്ങളുടെ ബൗദ്ധിക സ്വത്തുക്കൾ ഉപയോഗിക്കുന്നത് നിറുത്തണമെന്ന് ജാപ്പനീസ് സർക്കാർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്നെ നരൂട്ടോയായി ചിത്രീകരിക്കുന്ന എ.ഐ വീഡിയോ ട്രംപ് പോസ്റ്റ് ചെയ്തത് നേരത്തെ വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360