SignIn
Kerala Kaumudi Online
Saturday, 15 August 2026 9.16 AM IST

എ.ഐ ചതിച്ചു, നശിച്ചത് 25 ഏക്കർ കൃഷി

s

ബീജിംഗ്: കൃഷി സംബന്ധമായ ആവശ്യങ്ങൾക്ക് എ.ഐ സാങ്കേതികവിദ്യയുടെ ഉപദേശം സ്വീകരിച്ച കർഷകന് ഒറ്റ രാത്രികൊണ്ട് നഷ്ടമായത് ഏകദേശം 25 ഏക്കർ കൃഷിഭൂമി. ! ചൈനയിലെ അൻഹുയി പ്രവിശ്യയിൽ വു എന്ന 67കാരനായ കർഷകനാണ് അബദ്ധം സംഭവിച്ചത്. രാസവസ്തുക്കൾ ഉപയോഗിച്ചതാണ് വിനയായത്.

ഒരു വർഷം മുമ്പാണ് വു കൃഷിയിൽ എ.ഐയുടെ ഉപദേശങ്ങൾ സ്വീകരിച്ചുതുടങ്ങിയത്. തുടക്കത്തിൽ നല്ല ഫലങ്ങൾ ലഭിച്ചതോടെ വൂ എ.ഐയെ പൂർണമായും വിശ്വസിച്ചു. കൃഷിപ്പണികളുടെ സമയക്രമം മുതൽ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വരെ ഏതാണ്ട് ഭൂരിഭാഗം കാര്യങ്ങളിലും എ.ഐയുടെ ഉപദേശം അനുസരിച്ചയാരുന്നു വു ചെയ്തിരുന്നത്.

ജൂലായിൽ തന്റെ എള്ള് കൃഷി ഭൂമിയിലെ കളകളെയും കീടങ്ങളെയും നിയന്ത്റിക്കാനുള്ള മാർഗ്ഗങ്ങൾ വു എ.ഐ വഴി തെരഞ്ഞു. ഉയർന്ന കാര്യക്ഷമതയുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങൾ എ.ഐയിൽ നിന്ന് ലഭിക്കുകയും ചെയ്തു. എ.ഐയുടെ ഉപദേശം അന്ധമായി പിന്തുടർന്ന വു എള്ള് ചെടികളിൽ വീര്യമേറിയ രാസവസ്തുക്കൾ തളിച്ചു.

എന്നാൽ വൈകാതെ തൈകൾ കൂട്ടത്തോടെ നശിച്ച കാഴ്ചയാണ് വു കണ്ടത്. എ.ഐയോട് തന്നെ കാരണം തെരഞ്ഞപ്പോൾ, രാസകീടനാശിനികളിൽ ഒന്നായിരിക്കാം എള്ള് കൃഷി നശിക്കാനുള്ള പ്രധാന കാരണമെന്ന മറുപടിയാണ് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360