
നെയ്റോബി: കെനിയയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുവീണ് ഇക്വഡോർ ദേശീയ ഇന്റലിജൻസ് മേധാവി അടക്കം 7 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ബുധനാഴ്ച രാവിലെ 9.13ന് സാംബുരു കൗണ്ടിയിലായിരുന്നു സംഭവം. ലൊയ്‌സാബ വന്യജീവി സങ്കേതത്തിൽ നിന്ന് ഇവാസോ നൈരോ മേഖലയിലേക്ക് പുറപ്പെട്ട വിമാനം നെയ്‌റോബിയ്ക്ക് വടക്കുള്ള പർവ്വത പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയ ഇക്വഡോർ സ്ട്രാറ്റജിക് ഇന്റലിജൻസ് സെന്റർ ഡയറക്ടർ മിക്കേലെ സെൻസിയും (44) ഭാര്യ സ്‌റ്റെഫനി ഹോളിഹനും (42) നാല് അമേരിക്കൻ പൗരന്മാരും പൈലറ്റുമാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |