
റിയാദ്: സൗദി അറേബ്യയ്ക്കെതിരെ പ്രകോപനം തുടർന്ന് യെമനിലെ ഹൂതി വിമതർ. ഇന്നലെ ഖാമിസ് മുഷൈത്ത്, അഭ, തൈഫ് എന്നിവിടങ്ങളിലുണ്ടായ വ്യോമാക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ട്. കിംഗ് ഖാലിദ് എയർബേസിന് നേരെയും ആക്രമണമുണ്ടായി. ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി പ്രഖ്യാപിച്ചു. യെമനിൽ ഹൂതി നിയന്ത്രണ പ്രദേശങ്ങളിൽ യെമനീസ് സർക്കാർ - സൗദി സഖ്യ സേനകൾ വ്യോമാക്രമണം കടുപ്പിച്ചു. രണ്ട് കുട്ടികൾ അടക്കം 3 പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |