
ന്യൂൽഡഹി: ഇന്ത്യയുമായി ഊർജ്ജ രംഗത്ത് സഹകരണത്തിന് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി രേഖപ്പെടുത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഇന്ത്യ-ഓസ്ട്രേലിയ സഹകരണം മെച്ചപ്പെടുത്താൻ മോദിക്ക് സാധിച്ചെന്നും ഊർജ്ജ രംഗത്തെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത്, കൂടുതൽ ആളുകൾക്ക് ഇന്ത്യയിൽ ഊർജ്ജ ലഭ്യത ഉറപ്പാക്കിയെന്നും ഉജ്ജല പദ്ധതി, സൂര്യഘർ മുഫ്‌തി ബിജ്ലി പദ്ധതി തുടങ്ങിയവ ഉദാഹരിച്ച് അൽബനീസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |