SignIn
Kerala Kaumudi Online
Monday, 28 September 2026 8.26 AM IST

ഭീകരാക്രമണ പദ്ധതി: യു.കെയിൽ 5 പേർ അറസ്‌റ്റിൽ

s

ലണ്ടൻ: യു.കെയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്ന് 5 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്നലെ പുലർച്ചെ ഗ്ലോസ്റ്റർഷെയറിലെ ആർ.എ.എഫ് (റോയൽ എയർ ഫോഴ്സ്) ഫെയർഫോർഡ് സൈനിക ബേസിന് സമീപമായിരുന്നു സംഭവം. ഇറാൻ യുദ്ധത്തിന്റെ ഭാഗമായി യു.എസ് എയർ ഫോഴ്സ് ഉപയോഗിക്കുന്ന തന്ത്രപ്രധാന ബേസ് കൂടിയാണിത്. അറസ്റ്റിലായവരുടെ പക്കൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ബേസിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് വെള്ള വാനുകൾ തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഭീകരവിരുദ്ധ യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360