
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ രണ്ടിടങ്ങളിലായി സായുധ സംഘങ്ങൾ നടത്തിയ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വെഡേല (ഗൗറ്റെങ്ങ് പ്രവിശ്യ), ല്വാണ്ട്‌ലെ (വെസ്റ്റേൺ കേപ് പ്രവിശ്യ) പട്ടണങ്ങളിലായിരുന്നു സംഭവം. വെഡേലയിൽ ഒരു ബാറിലും ല്വാണ്ട്‌ലെയിൽ ഒരു റെസ്റ്റോറന്റിലുമാണ് വെടിവയ്പുണ്ടായത്. ആക്രമണങ്ങൾക്ക് പരസ്പര ബന്ധമില്ല. അനധികൃത ഖനന മാഫിയ സംഘമാണ് വെഡേലയിലെ ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ബിസിനസ് വൈരാഗ്യമാകാം ല്വാണ്ട്‌ലെ വെടിവയ്പിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. അതേ സമയം, ദക്ഷിണാഫ്രിക്കയിൽ വെടിവയ്പുകൾ ഗണ്യമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡർബന് തെക്കുണ്ടായ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |