
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന (യു.എൻ) രക്ഷാസമിതിയിൽ ഇന്ത്യയെ സ്ഥിരാംഗമാക്കണമെന്ന് റഷ്യ. യു.എൻ ജനറൽ അസംബ്ലിയുടെ 81-ാം സെക്ഷനെ അഭിസംബോധന ചെയ്യവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവാണ് നിലപാട് വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് പകരം ഗ്ലോബൽ സൗത്തിന് പ്രാതിനിദ്ധ്യം നൽകി യു.എൻ വിപുലീകരിക്കണമെന്നും ലവ്റൊവ് ചൂണ്ടിക്കാട്ടി. ബ്രസീലിനെയും രക്ഷാസമിതിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തണമെന്നും ജർമ്മനി,ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസ്,പോർച്ചുഗൽ,മാർഷൽ ഐലൻഡ്സ്, പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചിരുന്നു. ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |