
കാഠ്മണ്ഡു: നേപ്പാളിലെ മനാംഗ് ജില്ലയിൽ ഹിമപാതം. 10 പേരെ കാണാതായി. ഇന്നലെ പുലർച്ചെ ടിബറ്റ് അതിർത്തിക്ക് സമീപം 23,380 അടി ഉയരമുള്ള ഹിംലൂങ്ങ് ഹിമൽ കൊടുമുടിയുടെ ബേസ് ക്യാമ്പിലായിരുന്നു സംഭവം. പർവ്വതാരോഹകരും ഗൈഡുകളും കാണാതായവരിൽ ഉൾപ്പെടുന്നു. ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയാണ് ഹിമപാതത്തിലേക്ക് നയിച്ചത്. ഹിമാലയൻ മേഖലയിൽ ശക്തമായ മഴയുമുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവ്വതാരോഹകരും പ്രദേശത്ത് നിന്ന് നേരത്തെ ഒഴിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |