SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.45 AM IST

ഇറാൻ - യു.എസ് യുദ്ധം: വീണ്ടും ചർച്ച

d

ടെഹ്റാൻ: ഇറാൻ - യു.എസ് യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചയ്ക്ക് അവസരമൊരുക്കി മദ്ധ്യസ്ഥ രാജ്യങ്ങൾ. അടുത്തിടെ നടന്ന സമാധാന ശ്രമങ്ങൾ തകർന്ന പിന്നാലെയാണ് വീണ്ടും തിരക്കിട്ട നയതന്ത്ര നീക്കങ്ങൾക്ക് വഴിയൊരുങ്ങിയത്.

ഖത്തർ വഴി പരോക്ഷമായാണ് ചർച്ച. ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷന്റെ ഭാഗമായി ന്യൂയോർക്കിൽ തുടരുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് പുലർച്ചെ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് നിലപാട് വ്യക്തമാക്കും.

തുടർന്ന് യു.എസിന് ഖത്തർ സന്ദേശം കൈമാറും. ഇറാൻ സംഘം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങും. വെടിനിറുത്തൽ നടപ്പാക്കി ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏഴു ദിന നിർദ്ദേശം ഇറാൻ കഴിഞ്ഞ ആഴ്ച ഖത്തർ വഴി യു.എസിന് കൈമാറിയെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നു.

തങ്ങൾക്കെതിരായ യു.എസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ ഉപരോധം നീക്കുക, 12 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടുനൽകുക എന്നീ ഉപാധികളിൽ ഇറാൻ ഉറച്ചുനിന്നാൽ ചർച്ചയ്ക്ക് തിരിച്ചടിയാകും. അതേ സമയം, യുദ്ധം തുടങ്ങിയിട്ട് ഇന്നലെ ഏഴ് മാസം തികഞ്ഞു.


# 'മൊജ്തബാ രക്ഷപ്പെട്ടത്

രണ്ടു തവണ '


ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി (57)​ രണ്ട് ആക്രമണങ്ങൾ അതിജീവിച്ചെന്ന് വെളിപ്പെടുത്തൽ. പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയിയുടെ ജീവനെടുത്ത ഫെബ്രുവരി 28ലെ യു.എസ്-ഇസ്രയേൽ വ്യോമാക്രമണമാണ് ആദ്യത്തേത്. പിന്നാലെ അദ്ദേഹം ചികിത്സയിലിരുന്ന ടെഹ്റാനിലെ ആശുപത്രിയിൽ യു.എസ് ബോംബിട്ടെന്നും കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചതാണെന്നും ഉന്നത പുരോഹിതൻ മൊഹ്സെൻ ഹൈദരി അവകാശപ്പെട്ടു. ഇതിന് ശേഷമാണ് അദ്ദേഹത്തെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതെന്നും പറയുന്നു (മാർച്ച് 8ന്). ഗുരുതര പരിക്കേറ്റ് രഹസ്യ സങ്കേതത്തിൽ തുടരുന്ന മൊജ്തബാ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360