SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.45 AM IST

ത്വക്കിനെ കാർന്നു തിന്നുന്ന ബുറുലി അൾസർ

d

മെൽബൺ: തെക്കുകിഴക്കൻ ഓസ്ട്രേലിയയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും ആശങ്ക വിതച്ച് 'ബുറുലി അൾസർ' കേസുകൾ പടരുന്നതായി റിപ്പോർട്ട്. ത്വക്കിനെ കാർന്നു തിന്നുന്ന രോഗം എന്നാണ് ബുറുലി അൾസർ അറിയപ്പെടുന്നത്. മൈകോബാക്ടീരിയം അൾസെറൻസ് എന്ന ബാക്ടീരിയ ആണ് രോഗത്തിന് കാരണം. കോശങ്ങളിൽ തകരാറുണ്ടാക്കുകയും രോഗപ്രതിരോധ പ്രതികരണത്തെ തടയുകയും ചെയ്യുന്ന മൈകോലാക്ടോൺ എന്ന വിഷ പദാർത്ഥം ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു.

ഫ്ലഷ് ഈറ്റിംഗ് സിസീസ്

 ഫ്ലഷ് ഈറ്റിംഗ് സിസീസ് എന്നാണ് ബുറുലി അൾസർ അറിയപ്പെടുന്നത്. ( മാംസം കാർന്നെടുക്കപ്പെടുന്ന അണുബാധ )

 പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം സാദ്ധ്യമായാൽ ഗുരുതരമാകില്ല

 ഗുരുതരമായാൽ ത്വക്കും ടിഷ്യുവും നശിക്കാൻ കാരണമാകാം. അസ്ഥിയേയും ബാധിച്ചേക്കാം. ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

 ചെറിയ തോതിലാണ് രോഗമെങ്കിൽ ആഴ്ചകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാം

 പ്രാരംഭ ലക്ഷണങ്ങൾ - തൊലിപ്പുറത്ത് സാധാരണയായി വേദനയില്ലാത്തതും കട്ടികൂടിയതുമായ വീക്കം (മുഴ). മിക്കവരും ഇത് ഏതെങ്കിലും പ്രാണിയുടെ കടിയേറ്റതാകാമെന്നാണ് തെറ്റിദ്ധരിക്കുന്നത്. കടുത്ത ചൊറിച്ചിൽ ഉണ്ടാകാം. വീക്കം തൊലിപ്പുറത്ത് മുറിവ് പോലെ വ്യാപിക്കുന്നു. കൈയ്യിലോ കാലിലോ ആണ് സാധാരണയായി ഈ വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

 രോഗവ്യാപന രീതി ഇതുവരെ കൃത്യമായി നിർണയിച്ചിട്ടില്ല. അതിനാൽ പ്രാഥമിക പ്രതിരോധ നടപടികളും തിരിച്ചറിഞ്ഞിട്ടില്ല.

 രോഗകാരിയായ മൈകോബാക്ടീരിയം അൾസെറൻസ് 29 C - 33 C താപനിലയ്ക്കിടെയിലാണ് വളരുന്നത്.

 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ടുകൾ

 മനുഷ്യരെ കൂടാതെ കോവാല, ഒപ്പോസം, നായ, കുതിര തുടങ്ങിയ ജീവികളിലും ബുറുലി അൾസർ മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടില്ല.

 ഓസ്ട്രേലിയയ്ക്ക് പുറമേ, ആഫ്രിക്ക, തെക്കെ അമേരിക്ക, പടിഞ്ഞാറൻ പസഫിക് മേഖലകളിലെ വരണ്ട ഉഷ്ണമേഖല, മിതശീതോഷ്ണ കാലാവസ്ഥയുള്ള കുറഞ്ഞ 33 രാജ്യങ്ങളിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360