SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.45 AM IST

ജാക്കി ചാൻ അന്തരിച്ചെന്ന് വ്യാജവാർത്ത

f

വാഷിംഗ്ടൺ: ഇതിഹാസ നടൻ ജാക്കി ചാന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. 72 കാരനായ ആക്ഷൻ സൂപ്പർ സ്റ്റാർ അന്തരിച്ചെന്ന തരത്തിൽ എ.ഐ ചിത്രങ്ങളോടെയാണ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിച്ചത്. ജാക്കി ചാൻ സെപ്തംബർ 26ന് രാവിലെ 11ന് അന്തരിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റിന് 10 ലക്ഷത്തോളം ലൈക്കാണ് കിട്ടിയത്. ! ജാക്കി ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിക്കുന്നത് അടക്കം ഒറിജിനലിനെ വെല്ലുന്ന വ്യാജ ചിത്രങ്ങൾ കണ്ട് നിരവധി ആരാധകരാണ് നെഞ്ചിടിപ്പോടെ മുൻനിര പത്രമാദ്ധ്യമങ്ങളെ സമീപിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മാത്രമാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. മുൻനിര മാദ്ധ്യമങ്ങൾ വേഗത്തിൽ കള്ളം പൊളിച്ചത് ആരാധകർക്ക് ആശ്വാസമായി.

അതേസമയം, ജാക്കിയുടെ പേരിൽ വ്യാജ മരണ വാർത്ത പ്രചരിക്കുന്നത് 2011 മുതൽ തുടർക്കഥയാണ്. നിലവിൽ റഷ് അവർ 4 അടക്കം ചിത്രങ്ങളുടെ പണിപ്പുരയിലാണ് ജാക്കി ചാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360