
നെയ്‌പിഡോ: മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഇന്നലെ ക്യാക്ട്ടോ പട്ടണത്തിൽ ഒരു മാർക്കറ്റിന് സമീപമായിരുന്നു സംഭവം. സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം രൂക്ഷമായ മേഖലയാണിത്. 2021ലെ പട്ടാള അട്ടിമറിയെ തുടർന്നുണ്ടായ ആഭ്യന്തര സംഘർഷം മ്യാൻമറിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |