
ബാഗ്ദാദ് : രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിദ്ധ്യം അവസാനിപ്പിച്ച് ഇറാക്ക് മണ്ണിൽ നിന്ന് യു.എസ് മടങ്ങുന്നു. 2024ൽ ജോ ബൈഡൻ യു.എസ് പ്രസിഡന്റായിരിക്കെ ധാരണയായ ഉഭയകക്ഷി കരാർ പ്രകാരം യു.എസ് സൈന്യം ഇന്ന് ഔദ്യോഗികമായി ഇറാക്കിനോട് വിടപറയും.
ഇതോടെ ഇറാക്കിൽ പുതിയ അദ്ധ്യായത്തിന് തുടക്കമാകും. രാജ്യത്തിന്റെ പരമാധികാരത്തിന് തുടക്കമാകുന്നതിനാൽ ഇറാക്ക് പ്രധാനമന്ത്രി അലി അൽ - സൈദി നാല് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഒക്‌ടോബർ 3 ഇറാക്കിന്റെ സ്വാതന്ത്ര്യ ദിനം കൂടിയാണ്.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിക്ടറി ബേസ് അടക്കം പ്രാഥമിക പ്രവർത്തന കേന്ദ്രങ്ങളിൽ നിന്ന് യു.എസ് സൈന്യം പൂർണമായും ഒഴിഞ്ഞു. നിയന്ത്രണം ഇറാക്ക് സുരക്ഷാ സേനയ്ക്ക് നൽകി. ശേഷിച്ച 2,500 സൈനികരെയും ആയുധങ്ങളെയും ജോർദ്ദാൻ അടക്കം മിഡിൽ ഈസ്റ്റിലെ മറ്റ് ബേസുകളിലേക്ക് യു.എസ് മാറ്റി.
എത്തിയത് സദ്ദാം
ഹുസൈനെ പുറത്താക്കാൻ
ഇറാക്കിൽ യു.എസ് വേരുറപ്പിച്ചത് 2003ലെ അധിനിവേശത്തോടെ. പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഏകാധിപത്യ ഭരണവും ഭീകരതയും അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന കാരണത്താൽ യു.എസിന്റെ നേതൃത്വത്തിൽ ഇറാക്കിനെ ആക്രമിക്കുകയായിരുന്നു. ജോർജ്ജ് ബുഷായിരുന്നു അന്ന് യു.എസ് പ്രസിഡന്റ്
ഇറാക്കിൽ ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിലെ സർക്കാരിനെ അധികാരത്തിലേറ്റിയ യു.എസ് വർഷങ്ങളോളം വിമത വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടു. 2011ൽ പിൻവാങ്ങിയെങ്കിലും, മൂന്ന് വർഷം തികയുംമുന്നേ ഐസിസിനെതിരായ പോരാട്ടത്തിനായി മടങ്ങിയെത്തി
# ഇറാന്റെ വിജയം
യു.എസ് പിൻമാറ്റത്തെ ഇറാനും ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളും തങ്ങളുടെ വിജയമായി കാണുന്നു
സായുധ ഗ്രൂപ്പുകളും ഐസിസ് അടക്കം ഭീകര സംഘടനകളും വീണ്ടും കരുത്താർജ്ജിക്കുമെന്ന് ആശങ്ക
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെയുള്ള യു.എസ് പിന്മാറ്റം രാജ്യത്ത് സുരക്ഷാ ശൂന്യത സൃഷ്ടിക്കുമെന്ന് ഇറാക്ക് ജനതയ്ക്കും ഭയം
-----------------
# ഇതുവരെ ഇറാക്കിൽ മരിച്ച യു.എസ് സൈനികർ - 4,600
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |