
വാഷിംഗ്ടൺ: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ ഗോൾഡി ബ്രാറിനെ (32) 10 മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.
പിടികിട്ടാപ്പുള്ളിയായ ഇയാളെ പറ്റി വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ (9,59,20,750 രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. യു.എസിലും കാനഡയിലുമായി കൊലപാതകം, പണംതട്ടൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
സതീന്ദർജിത്ത് സിംഗ് എന്ന ഗോൾഡി ബ്രാർ കൊടും ക്രിമിനലും ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളുമാണ്. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2022 മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ തന്റെ ഗ്രാമത്തിന് സമീപം കാറിൽ വച്ച് വെടിയേറ്റാണ് മൂസെവാല കൊല്ലപ്പെട്ടത്. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബ്രാർ ഏറ്റെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |