
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി ഇറാന് ഉപരോധ ഇളവ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറാന് ഉപരോധ ഇളവുകൾ നൽകാനും മരവിപ്പിച്ച ആസ്തി വിട്ടുകൊടുക്കാനും ട്രംപ് തയ്യാറാണെന്ന് ചില മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. അതേ സമയം, ഇറാൻ, യു.എസ് ഉദ്യോഗസ്ഥർ ഇന്നലെ ഖത്തർ വഴി പരോക്ഷ ചർച്ച നടത്തി. തങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കാനും എണ്ണ ഉപരോധം നീക്കാനും 12 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടുനൽകാനും യു.എസ് തയ്യാറായാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |