
മോസ്‌കോ: റഷ്യയിൽ ടി.യു - 95 ബോംബർ വിമാനം തകർന്ന് 6 സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ അമുർ മേഖലയിൽ ക്രാസ്നോയറോവോ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജനവാസമില്ലാത്ത വിദൂര മേഖലയിൽ വിമാനം തകർന്നുവീണു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഹെവി ബോംബറാണ് ടി.യു - 95. വിമാനം പതിവ് പരിശീലന പറക്കലിലായിരുന്നെന്നും ഉള്ളിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |