
ന്യൂയോർക്ക്: ഭീകരവാദ വിഷയത്തിൽ യു.എസ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ ആശങ്കകൾ യു.എസ് മനസിലാക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വ്യാപാര ചർച്ച, തീരുവ, ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ കാരണം ഇന്ത്യ-യു.എസ് ബന്ധത്തിൽ ചില തടസങ്ങളുണ്ടായി. ഭീകരവാദം ഇന്ത്യക്ക് പ്രധാന ആശങ്കയാണ്. അയൽരാജ്യത്ത് നിന്ന് ദീർഘകാലം ഭീകരവാദത്തിന് ഇരയാകേണ്ടി വന്ന മറ്റൊരു രാജ്യമുണ്ടാകില്ല. ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ വേണ്ടത്ര മനസിലാക്കാതിരിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്നത് പങ്കാളിത്ത രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചേക്കാം. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി അമേരിക്ക ഈ രാജ്യവുമായി (പാകിസ്ഥാൻ) പലപ്പോഴും ഒത്തുപോകാറുണ്ട് " - ജയശങ്കർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |