SignIn
Kerala Kaumudi Online
Wednesday, 30 September 2026 8.37 AM IST

തുർക്കി പ്രസിഡന്റിന്റെ കാശ്‌മീർ പരാമർശം തള്ളി ഇന്ത്യ

f

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭ പൊതുസഭയിൽ ജമ്മുകാശ്‌മീർ വിഷയം ഉന്നയിച്ച തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ നടപടിയെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. കാശ‌്‌മീർ വിഷയം സംവാദത്തിലൂടെ പരിഹരിക്കണമെന്ന പരാമർശം ഇന്ത്യ തള്ളി. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും സംബന്ധിച്ച വിഷയത്തിൽ ഇടപെടാൻ ഒരു ബാഹ്യ കക്ഷിക്കും അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യയെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെയും കുറിച്ച് തുർക്കി പ്രസിഡന്റ് യുഎൻ പൊതുസഭയിൽ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഇന്ത്യ നിരസിക്കുന്നു. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്-വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. തുർക്കി മുമ്പും ആഗോള വേദികളിൽ കാശ്മീർ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360