SignIn
Kerala Kaumudi Online
Sunday, 04 October 2026 8.56 AM IST

യു.എസിൽ ക്ഷേത്രത്തിന് നേരെ ആക്രമണം

s

വാഷിംഗ്ടൺ: യു.എസിലെ ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് റിച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിലായിരുന്നു സംഭവം. അക്രമികൾ ക്ഷേത്ര പരിസരത്തേക്ക് ഇഷ്ടികകൾ എറിയുകയായിരുന്നു. ജനാലകൾ തകർന്നു. കെട്ടിടത്തിന് നാശനഷ്ടങ്ങളും സംഭവിച്ചു. ക്ഷേത്രത്തിനുള്ളിൽ ഭക്തരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360