
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകില്ലെന്ന് യു.എസ്. കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ, ചില ഭൗമരാഷ്ട്രീയ, നിയന്ത്രണ സംബന്ധമായ തടസങ്ങൾ മുൻനിറുത്തി ഒപ്പിടൽ ഉടൻ ഉണ്ടാകില്ലെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം. തർക്ക വിഷയങ്ങൾ പരിഹരിക്കാൻ ചർച്ച തുടരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയടക്കം രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന യു.എസ് ഭീഷണി ചർച്ചയിലെ പ്രധാന തടസമാണ്. റഷ്യൻ എണ്ണ ഇറക്കുമതി നിറുത്തില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, തീരുവയുമായി മുന്നോട്ടുപോയാൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ചെറുകിട കാർഷിക, നിർമ്മാണ മേഖലകളെ സംരക്ഷിക്കാനുള്ള ഉറച്ച നിലപാടുകളിലും ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |