SignIn
Kerala Kaumudi Online
Monday, 12 October 2026 8.32 AM IST

ട്രംപിന്റെ ആഹ്വാനം: യുക്രെയിനിൽ വേണം ഭരണമാറ്റം

d

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ, യുക്രെയിനുമായി ഇടഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയിനിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത ട്രംപ്, രാജ്യത്തിന് പുതിയ പ്രസിഡന്റിനെ ലഭിക്കേണ്ട സമയമായെന്ന് പറഞ്ഞു.

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ലോകത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആഗോള ഇന്ധന വിലക്കയറ്റത്തിന് ഇത് കാരണമാകുന്നെന്നും ട്രംപ് വിമർശിച്ചു. റഷ്യൻ റിഫൈനറികളെ ആക്രമിക്കുന്നത് യുക്രെയിൻ നിറുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നൽകി.

റഷ്യൻ ഡീസൽ വാങ്ങാനുള്ള യു.എസ് നീക്കത്തെ സെലെൻസ്കി വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ നടപടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ള സമ്മാനമാണെന്നും യുദ്ധം നീട്ടാനുള്ള നിക്ഷേപമായി അത് മാറുമെന്നും സെലെൻസ്കി കുറ്റപ്പെടുത്തിയിരുന്നു.ഡീസൽ കരാറിനെ ദുർബലമായ തീരുമാനമെന്നും സെലെൻസ്കി വിശേഷിപ്പിച്ചിരുന്നു. 2024 ലായിരുന്നു യുക്രെയിനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഇത് അനിശ്ചിത കാലത്തേക്ക് നീട്ടി.

# 'സെലെൻസ്കി യുദ്ധം നീട്ടുന്നു '


 യുക്രെയിനുള്ള യു.എസിന്റെ സൈനിക, ഇന്റലിജൻസ് സഹായങ്ങളുടെ ഭാവിയിൽ ആശങ്ക
 പുട്ടിൻ യുദ്ധം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നെന്നും സെലെൻസ്കി ബോധപൂർവ്വം വിട്ടുവീഴ്ചയ്ക്ക് വിസമ്മതിച്ച് യുദ്ധം നീട്ടുന്നെന്നും ട്രംപ്
 ഉപരോധ ഇളവ് യുദ്ധം കടുപ്പിക്കാൻ റഷ്യയെ സഹായിക്കുമെന്ന് സെലെൻസ്കിയും യൂറോപ്യൻ രാജ്യങ്ങളും. സെപൊറീഷ്യയിൽ ശനിയാഴ്ചയുണ്ടായ റഷ്യൻ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു

# ഊർജ്ജ വെടിനിറുത്തൽ

യുക്രെയിനിൽ 'ഊർജ്ജ വെടിനിറുത്തലി'ന് (ഊർജ്ജ കേന്ദ്രങ്ങളെ പരസ്പരം ആക്രമിക്കില്ല) റഷ്യയും യുക്രെയിനും സമ്മതിച്ചെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ഉടൻ പ്രാബല്യത്തിൽ വന്നെന്നും സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു. യുക്രെയിൻ സ്വാഗതം ചെയ്തു. റഷ്യ പ്രതികരിച്ചിട്ടില്ല. മുമ്പും ഇത്തരം വെടിനിറുത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360