
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ മിന്നൽ പ്രളയം. 10 പേരെ കാണാതായി. വിദേശിയടക്കം 49 പേരെ രക്ഷിച്ചു. 40 ഓളം വീടുകളും നാല് പാലങ്ങളും തകർന്നു. രണ്ട് ജലവൈദ്യുത പദ്ധതികൾക്കും നാശനഷ്ടമുണ്ടായി. മേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ഫലമായി ബുദ്ധി ഗന്ധകി നദി കരകവിഞ്ഞതാണ് പ്രളയത്തിലേക്ക് നയിച്ചത്. നിരവധി ടൂറിസ്റ്റുകൾ മേഖലയിൽ കുടുങ്ങി. നേപ്പാൾ സൈന്യവും പൊലീസും ചേർന്ന് രക്ഷാ ദൗത്യം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |