SignIn
Kerala Kaumudi Online
Saturday, 26 September 2026 7.13 AM IST

റോഹിങ്ക്യൻ നേതാവ് വെടിയേറ്റ് മരിച്ചു

rohingya-leader-killed

ധാക്ക: റോഹിങ്ക്യൻ അഭയാർത്ഥികളുടെ കൂട്ടായ്മയായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്റെ ചെയർമാനും സ്ഥാപകനുമായ മുഹമ്മദ് മുഹിബുല്ല (48) ബുധനാഴ്ച രാത്രി ബംഗ്ലാദേശിലെ ഒഖിയയിലെ അഭയാർത്ഥി ക്യാമ്പിൽ നാലംഗ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു.

രാത്രിയിൽ കുതുപലോംഗിലെ ഓഫീസിന് പുറത്ത് അഭയാർത്ഥി നേതാക്കളുമായി സംസാരിക്കവെയാണ് സംഭവം നടന്നത്. ഉടൻ തന്നെ ക്യാമ്പിലെ എം.എസ്.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്ഞാത സംഘം മൂന്നു തവണ മുഹിബുല്ലക്ക് നേരെ വെടിയുതിർത്തതായി എ.ആർ.പി.എസ്.എച്ച് വക്താവ് മുഹമ്മദ് നൗഖിം പറഞ്ഞു.

അരകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്തെ 34 റോഹിങ്ക്യൻ ക്യാമ്പുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സായുധസേനയെ വിന്യസിച്ചതായും പൊലീസ് വക്താവ് റഫീഖുൽ ഇസ് ലാം അറിയിച്ചു.

2019ൽ റോഹിങ്ക്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് അന്നത്തെ യു.എസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായി മുഹിബുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ROHINGYA LEADER KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360