SignIn
Kerala Kaumudi Online
Monday, 12 October 2026 1.06 AM IST

ഇസ്രയേലിലും സ്വിറ്റ്‌സർലൻഡിലും മങ്കിപോക്സ്

monkeypox

ടെൽ അവീവ് : ഇസ്രയേലിലും സ്വിറ്റ്‌സർലൻഡിലും മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 14 ആയി. വിദേശയാത്ര നടത്തിയ ഒരാളിൽ വീതമാണ് ഇരുരാജ്യങ്ങളിലും നിലവിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. യൂറോപ്, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം ഇതോടെ 100 ഓളമായി. മങ്കിപോക്സ് വൈറസിനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നിലവിൽ ജർമ്മനി, ബെൽജിയം, പോർച്ചുഗൽ, സ്പെയ്‌ൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, സ്വീഡൻ, യു.കെ എന്നിവിടങ്ങളിലും മങ്കിപോക്സ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മങ്കിപോക്സ് വൈറസിനെതിരെ നിശ്ചിത വാക്സിൻ ലഭ്യമല്ലെങ്കിലും സ്മോൾപോക്സ് വാക്സിനുകൾ ശേഖരിക്കുന്നതായി പലരാജ്യങ്ങളും വ്യക്തമാക്കി. വസൂരി വൈറസുകളുമായി സാമ്യമുള്ളതിനാൽ മങ്കിപോക്സ് വൈറസിനെതിരെ സ്മോൾപോക്സ് വാക്സിൻ 85 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360