SignIn
Kerala Kaumudi Online
Monday, 25 May 2026 10.49 PM IST

പണം കുമിഞ്ഞുകൂടും; ഈ നാളുകാരുള്ള കുടുംബങ്ങളിൽ ഐശ്വര്യവും സമാധാനവും നിറയും

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 16 - 1199 മീനം 1 ഞായറാഴ്ച. ( 58 നാഴിക 21 വിനാഴിക വരെ തിരുവോണം ശേഷം അവിട്ടം നക്ഷത്രം)

[ ഏകാദശി തിഥി 6 നാഴിക 42 വിനാഴിക വരെ ശേഷം ഏകാദശി ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, പരീക്ഷകളിൽ ജയം, വി​വാഹ നി​ശ്ചയ സാ​ദ്ധ്യ​ത, ചി​കി​ത്സാ​രം​ഗ​ത്ത് നേ​ട്ടം, അ​ഭി​നയ രംഗത്ത് മികവ്, ആരോപണങ്ങൾ ത​ണു​ക്കും.

ഭരണി: സഹോദര സഹായം, മാന്യത, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും, രാഷ്ട്രീയ രംഗത്ത് പോതുജന പിന്തുണ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം.

കാര്‍ത്തിക: വാ​ഹന വാ​യ്പ ല​ഭി​ക്കും, സ്ഥിര വ​രു​മാ​നം കൂ​ടും, സ്ഥാ​ന​ക്ക​യ​റ്റ ത​ട​സം മാ​റും,‍ വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വര്‍ദ്ധിക്കും.

രോഹിണി: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ഭൂമിയിടപാടുകള്‍, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം, യാത്രയില്‍ നേട്ടം,പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം.

മകയിരം: സന്താനസുഖം, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നുതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.

തിരുവാതിര: വിവാഹാലോചന പുരോഗമിക്കും, കുടുബസുഖം, മാതാപിതാക്കള്‍ക്ക് ആരോഗ്യ കാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.

പുണര്‍തം: രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത്ത്സമാഗമം, ധനനേട്ടം, നിര്‍ബന്ധബുദ്ധി ഉണ്ടാകും, ദീനാനുകബ കാണിക്കും, ദാബത്യത്തില്‍ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.

പുയം: വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, സഹോദര ഗുണം, സാബത്തീക നേട്ടത്തിന് വഴിയുണ്ടാകും.

ആയില്യം: വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.
ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ് വരും.

മകം: അസുഖങ്ങള്‍ വരാം, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, തൊഴില്‍ രംഗത്ത് അപവാദം,
ആ​രോ​പ​ണ​ങ്ങള്‍ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, കുടുബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം

പൂരം: സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, അ​നാ​വ​ശ്യ​മായി സാമ്പത്തിക ഇ​ട​പാ​ടില്‍ ചെ​ന്ന് ചാടരുത്, വിദേശയാത്രകള്‍ക്ക് മാറ്റം വന്നേക്കാം, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

ഉത്രം: ഒരു പക്ഷേ ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, സ്ഥാനഭ്രംശം , ജോലിമാറ്റം, ധനനഷ്ടം, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.

അത്തം: ക്ഷമക്കുറവ്, സന്താനങ്ങള്‍ക്ക് ദുരിതങ്ങള്‍ വര്‍ദ്ധിക്കും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.

ചിത്തിര: ധനപരമായി അനിശ്ചിതത്വം, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.

ചോതി: ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ വർദ്ധിക്കും, ജോലി ഭാരം കൂടും, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, അത്യാവിശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

വിശാഖം: ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകള്‍ നടത്തും.

അനിഴം: അ​ന്യ​ദേ​ശ​ത്ത് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോ​ലി​ക്ക് ഭാ​ഗ്യം, മം​ഗ​ള​ കാര്യങ്ങളിൽ ത​ട​സം മാ​റും, തൊഴില്‍രംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും.

കേട്ട: നി​റ​വോ​ടു​കൂ​ടി കാ​ര്യ​ങ്ങള്‍ നടത്തും,സ​ന്താ​ന​ത്തി​ന് അ​ന്യ​സ്ഥ​ല​ത്ത് ഉ​പ​രി​പ​ഠന യോ​ഗം, വി​ദ്യാ​ഭ്യാസ നേ​ട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, , ശിക്ഷണ നടപടികള്‍ഒഴിഞ്ഞ് പോകും.

മൂലം: ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായിദൂരയാത്രകള്‍, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

ഉത്രാടം: പുതിയ കൂട്ടകെട്ടുകൾ, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, ഭാവികരുപ്പിടിപ്പിക്കും.

തിരുവോണം: ധനാഗമാത്തിനു അനുകൂലമായ സാഹചര്യം, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍സന്ദര്‍ശിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം, ധനാഗമമാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.

അവിട്ടം: വിലപിടിച്ച സംഗതികള്‍ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത.

ചതയം: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, വി​ദ്യാ​ഭ്യാസ ത​ട​സം, ഏല്ലാരംഗത്തു നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, ദാബത്യ ദുരിതം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുബത്തില്‍ കലഹങ്ങൾ ഉണ്ടാകും,

ഉത്തൃട്ടാതി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.

രേവതി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴില്‍ രംഗത്ത് കാര്യ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: YOURS TOMORROW, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY