ആർ.കോമ്പി
വടക്കഞ്ചേരി: പന്നിയങ്കര മന്നത്ത് വീട്ടിൽ ആർ.കോമ്പി(81) നിര്യാതനായി. ഭാര്യ: വേശു, മക്കൾ: വസന്ത, മണികണ്ഠൻ, സുമതി, സുഭാഷ്, സുഷമ. മരുമക്കൾ: രാമചന്ദ്രൻ, ശാലിനി, സുബ്രഹ്മണ്യൻ, ബിനു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
May 20, 2026
ബൈക്ക് അപകടത്തിൽ പരിക്കേറ്റ്
ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആദർശ്
വടക്കഞ്ചേരി: ദേശീയപാത വഴുക്കുംപാറയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് ആദർശ് (21) ആണ് മരിച്ചത്. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്. ഏപ്രിൽ 14 ന് രാവിലെ 11 മണിയോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വെച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിന് അടിയന്തര ശസ്ത്രകിയ നടത്തിയിരുന്നു. തുടർന്ന് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. അച്ഛൻ: വി.ആർ.വിജേഷ്. അമ്മ: പി.എസ്.ജിഷ. സഹോദരി: അമൃത.
April 18, 2026
നാരായണഗുപ്തൻ
കടമ്പഴിപ്പുറം: ഞാറക്കോട്ടിൽ നാരായണഗുപ്തൻ (84) നിര്യാതനായി. ഭാര്യ: ദേവകി അമ്മാൾ. മകൻ: രാജൻ. മരുമകൾ: അജിത.
March 17, 2026
പഴണിമല
മുതലമട: പളളം താമസിക്കുന്ന സി.കെ.പഴണിമല(83) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ബിന്ദു, കിഷോർ, സിന്ധു, ശരവണൻ. മരുമക്കൾ: രാജൻ, സുരേഷ്, ഷീജ, സുനിമോൾ.
March 12, 2026
ജാനു
പല്ലശ്ശന: താമരപ്പാടം പരേതനായ മാധവൻ ഭാര്യ ജാനു (90) നിര്യാതയായി. മക്കൾ: രാജൻ (മണി), കമലം, വേശ, പൊന്നു, ബാബു. മരുമക്കൾ: ചെമ്പകവല്ലി, അപ്പുണ്ണി, നാരായണൻ, സുഭദ്ര.
February 15, 2026
പത്താം ക്ലാസുകാരൻ
തൂങ്ങിമരിച്ച നിലയിൽ
മണ്ണാർക്കാട്: പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിന്റെ മകൻ റിസ്വാൻ(15) ആണ് മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മസ്ജിദിനോടനുബന്ധിച്ചുള്ള മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്. സ്‌കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
October 28, 2025
കെ.ടി.ആയിഷ
പട്ടാമ്പി: സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന കുറുപ്പൻതൊടി ആയിഷ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി.ഉമ്മർ ഹാജി. മക്കൾ: റംലത്ത്, ജാഫർ, സാഹിറ, റഹ്മത്ത്, ഫസ്ലി. മരുമക്കൾ: മുഹമ്മദലി കുമ്പിടി, ശീബ, ശംസുദ്ദീൻ, അസീസ് താനൂർ, അലി അക്ബർ വല്ലപ്പുഴ.
October 12, 2025
അജ്മാനിൽ ഗർഭിണി
കുഴഞ്ഞുവീണ് മരിച്ചു
പട്ടാമ്പി: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി അജ്മാനിൽ അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകൾ അസീബ(35) ആണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ദുബൈ സോനപൂർ ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ: മെഹ്ര.
October 12, 2025
ചിന്ന
വടക്കഞ്ചേരി: കൊന്നഞ്ചേരി കുന്നങ്കാട് ചിന്ന (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മകൾ: ശശികല. മരുമകൻ: പരേതനായ ചന്ദ്രദാസ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
October 09, 2025
അയ്യപ്പൻ
അലനല്ലൂർ: കലങ്ങോട്ടിരിയിലെ കോരങ്കോട്ടിൽ അയ്യപ്പൻ (64) നിര്യാതനായി. മക്കൾ: രമേഷ്, രമ്യ. മരുമക്കൾ: സുരേന്ദ്രൻ, മോജിഷ. സംസ്‌കാരം നടത്തി.
October 09, 2025
നാരായണൻ
കൊടുവായൂർ: കർണകിനഗർ കിഴക്കേവീട്ടിൽ നാരായണൻ (63) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: അശ്വതി, സാന്ദ്ര, സ്വപ്ന. മരുമക്കൾ: റാം പ്രകാശ്, റാം മോഹൻ.
October 09, 2025