കെ. ഓമന
പരവൂർ: പൂതക്കുളം ലിസി ഭവനിൽ പരേതനായ ജി. രാമദാസന്റെ ഭാര്യ കെ. ഓമന (86) നിര്യാതയായി. മകൾ: ലിസി. മരുമകൻ: അശോകവർമ.
May 22, 2026
ശശികല
മൺറോത്തുരുത്ത്: വരമ്പേൽ പുത്തൻ വീട്ടിൽ പി. ഉദയന്റെ ഭാര്യ ശശികല (65) നിര്യാതയായി. മക്കൾ: ധന്യ, നീതു. മരുമക്കൾ: റാവുക്കുട്ടൻ, അശോകൻ. സഞ്ചയനം 27ന് രാവിലെ 7ന്.
May 22, 2026
ഭാർഗവൻ
ഓച്ചിറ: ചങ്ങൻകുളങ്ങര പട്ടണമഠത്തിൽ ഭാഗവൻ (86) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സന്തോഷ്, സജീവ്, സജിത, സതീഷ്, സനോജ്. മരുമക്കൾ: ജലജ, ബിന്ദു, സജികുമാർ, ഷംന. ജിഷ. സഞ്ചയനം: 28 വ്യാഴം രാവിലെ 8ന്.
May 22, 2026
രഘുനാഥൻ
കുഴിയം: കുഴിയം വടക്ക് രവിഭവനത്തിൽ രഘുനാഥൻ (64) നിര്യാതനായി.
May 22, 2026
ബാലകൃഷ്ണപിള്ള
ഓയൂർ: ഓയൂർ ചുങ്കത്തറയിൽ ലീന സദനത്തിൽ ബാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ. വിജയകുമാരി. മക്കൾ: ലീന, ബീന, ഇന്ദു, രാഹുൽ. മരുമക്കൾ: അനിൽ, ഭദ്രൻ, രാധാകൃഷ്ണൻ.
May 22, 2026
നീലകണ്ഠൻ
കടമ്പനാട്: കാപ്പിൽ കാഞ്ഞിരവിളയിൽ നീലകണ്ഠൻ (85) നിര്യാതനായി. സംസ്കാരം നാളെ 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ശാരദ, സരസമ്മ, സതീശൻ, ശശി, ശശികല. മരുമക്കൾ: എ.എസ്. തങ്കപ്പൻ, ബി. തങ്കപ്പൻ, സന്തോഷ്, ലതിക, രാധമോൾ (മുൻ പഞ്ചായത്ത് മെമ്പർ)
May 22, 2026
ആനന്ദവല്ലി
തേവലക്കര: പാലയ്ക്കൽ മകയിരത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലീല, ശ്രീധർ (തമ്പി), രാധ. മരുമക്കൾ: പരേതനായ രഘു, സാംബശിവൻ. സഞ്ചയനം 28ന് രാവിലെ 7ന്.
May 22, 2026
അനിൽ തങ്കച്ചൻ
പുത്തൂർ: മൈലംകുളം ചരുവിള താഴതിൽ വീട്ടിൽ അനിൽ തങ്കച്ചൻ (59) നിര്യാതനായി. സംസ്കാരം 25ന് ഉച്ചയ്ക്ക് 2 ന് പുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സൈനമ്മ. മക്കൾ: സനിത, അരുൺ. മരുമകൻ: ജിജോ ജേക്കബ്.
May 22, 2026
അജയകുമാർ
പുത്തൂർ: വെണ്ടാർ കുരുകമൺ വീട്ടിൽ പരേതരായ ഭാസ്‌കരൻപിള്ളയുടെയും മീനാക്ഷി അമ്മയുടെയും മകൻ അജയ കുമാർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.സജന. മകൾ: എസ്.ദേവിനന്ദന.
May 22, 2026
വാക്ക് തർക്കത്തിനിടെ
കുത്തേറ്റ് മരിച്ചു
ഏരൂർ: ദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. തുമ്പോട് രാഖി വിലാസത്തിൽ സുകുമാരൻ (55) ആണ് കൊല്ലപ്പെട്ടത്. ഏരൂർ തോട്ടംമുക്ക് ചാലിൽ പുത്തൻ വീട്ടിൽ ജോൺ, പത്തടി വേങ്ങവിള വീട്ടിൽ നിഹാസ് എന്നിവരെ ഏരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് ആറോടെ പത്തടിയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. സുകുമാരൻ കുത്ത് കൊണ്ട് വീണ ശേഷമാണ് നാട്ടുകാർ വിവരം അറിയുന്നത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
May 22, 2026
ത്രേസ്യാമ്മ
ഇടമൺ: ഉദയഗിരിയിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. മകൾ: ഷേർളി, ഷിബു, ബിജു, ഷീബ. മരുമക്കൾ: പരേതനായ റെജി, ലിസി, അജിത, ബിനു.
May 22, 2026