തോമസ് ജോൺ
പണ്ടപ്പിള്ളി: വെള്ളാരംകാട്ടിൽ (അടപ്പൂർ) തോമസ് ജോൺ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 2ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: അമൽ തോമസ്, അഖിൽ തോമസ്.
May 23, 2026
കെ.സി. വർക്കി
കൊച്ചി: എച്ച്.എം.ടി ഓഫീസ് മുൻ സൂപ്രണ്ട് എറണാകുളം കല്ലൂഴത്തിൽ വീട്ടിൽ കെ.സി. വർക്കി (പാപ്പച്ചൻ, 94) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10 ന് തൃക്കാക്കര ഭാരത മാതാ കോളേജിന് എതിർവശത്തുള്ള മലേപ്പള്ളി റോഡ് പലോമ എൻക്ലേവിലുള്ള മകളുടെ വസതിയിൽ കൊണ്ടു വരും. സംസ്കാരം ഉച്ചയ്‌ക്ക് രണ്ടിന് ഏലൂരിലെ ഇടവക സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ വർക്കി. മക്കൾ: അനീഷ്, അനിത, അനിക്സ്‌മ. മരുമക്കൾ: പൊന്നി, ബിജു, ജൂലി.
May 23, 2026
സാറാമ്മ
നെടുമ്പാശേരി: അത്താണി വയലിപ്പറമ്പിൽ പരേതനായ വി.എം. അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. വെങ്ങോല കാരാഞ്ഞിക്കുടി പട്ടളാട്ട് കുടുംബാംഗം. മക്കൾ: ജയ എബ്രഹാം (മുംബയ്), ഡോ. മിനി പ്രിൻസ് (ചെന്നൈ). മരുമക്കൾ: റെജു എബ്രഹാം തോമസ് (മുംബയ്), പ്രിൻസ് മാത്യു (ചെന്നൈ).
May 22, 2026
നൂർജഹാൻ
പെരുമ്പാവൂർ: വല്ലം കൊച്ചങ്ങാടി ചെന്താര വീട്ടിൽ പരീത്കുഞ്ഞിന്റെ ഭാര്യ നൂർജഹാൻ (56) നിര്യാതയായി. വല്ലംചൂണ്ടി പള്ളത്തുകുടി കുടുംബാംഗമാണ്. അങ്കണവാടി വർക്കറായിരുന്നു. മകൾ: ഫർസാന.
May 22, 2026
സരസു
വൈപ്പിൻ: ചെറായി തൃക്കടക്കാപ്പിള്ളി റോഡിൽ നെടിയാറ രാമന്റെ മകൾ സരസു (68 )നിര്യാതയായി. സഹോദരിമാർ: ചന്ദ്രു, സതി, ഗിരിജ.
May 22, 2026
വി.ജെ.ക്ലീറ്റസ്
ഫോർട്ടുകൊച്ചി: ഫിഫ്റ്റി ഫീറ്റ് റോഡിൽ വലിയതയ്യിൽ വീട്ടിൽ വി.ജെ.ക്ലീറ്റസ് (91) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. സംസ്കാരം ഇന്ന് രാവിലെ 9:30ന് അമരാവതി സെന്റ് പീറ്റർ പോൾ ചർച്ച് പള്ളി സെമിത്തേരിയിൽ.
May 22, 2026
ചാക്കപ്പൻ അന്തോണി
അങ്കമാലി: വാതക്കാട് മുളവരിക്കൽ ചാക്കപ്പൻ അന്തോണി (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയംകുട്ടി. മക്കൾ: ചാക്കോച്ചൻ, സിസ്റ്റർ ബ്ലസി ആന്റോ, സിസിലി, ലൂസി. മരുമക്കൾ: റോസിലി, ജോസഫ്, സേവ്യർ.
May 22, 2026
മറിയാമ്മ
പെരുമ്പാവൂർ: വേങ്ങൂർ കുഞ്ഞാനായിൽ വീട്ടിൽ ജോണിയുടെ ഭാര്യ മറിയാമ്മ (71) നിര്യാതയായി. മക്കൾ: സിബി ജോൺ (ഡ്രൈവർ), സിൽബിയ ജോൺ, പരേതനായ ബിബി ജോൺ. മരുമകൾ: ബിന്ദു സിബി.
May 22, 2026
പരമേശ്വരൻ
പെരുമ്പാവൂർ: ചേലാമറ്റം കുന്നക്കാട്ടുമല കോട്ടപ്പടി വീട്ടിൽ പരമേശ്വരൻ (80, റിട്ട. ട്രാവൻകൂർ റയോൺസ് ) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: രാധാകൃഷ്ണൻ, സജീവ്, ബിജു (പൊലീസ് ), ഷൈജു. മരുമക്കൾ: ഗിരിജ, പ്രസീത, ജിനി, ഗായത്രി. സംസ്കാരം ഇന്ന് രാവിലെ 10ന് മലമുറി ശ്മശാനത്തിൽ.
May 22, 2026
ത്രേസ്യ
വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് മാരോട്ടിപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (86 )നിര്യാതയായി. മക്കൾ: ഗ്രെയ്സി, ഷാജി, പൗളി, റോയ്, ജോസഫ്, ഫ്രാൻസിസ്, ആന്റണി. മരുമക്കൾ: സ്റ്റാൻലി, മിനി, ജോണി, സിമി, സിനി, റീന, ജീന.
May 22, 2026
ബൈക്ക് മരത്തിലിടിച്ച്
യുവാവ് മരിച്ചു
സാം ബെബറ്റോ
മട്ടാഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. മാനാശേരി വലിയവീട്ടിൽ പരേതനായ ഗ്ളാഡ്സന്റെ മകന്‍ സാം ബെബറ്റോയാണ് (24) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ സെന്റ് ജോൺ പാട്ടം ഇമ്മാനുവൽ പള്ളിക്ക് സമീപമായിരുന്നു അപകടം. മാതാവ്: ജിഷ. സഹോദരൻ: ബ്രിസ്റ്റോ.
May 22, 2026