SignIn
Kerala Kaumudi Online
Thursday, 25 June 2026 9.39 AM IST

1200 ലിറ്റർ സ്പിരിറ്റുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരം: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ്.ഐ ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്ക പറമ്പിൽ എ.എച്ച് അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിന്സമീപത്തെ ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് പോലീസ് കെഎൽ 14 ക്യൂ.60 62 നമ്പർ ഇന്നോവ കാറിൽ നിന്നും സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് കളത്തിയത് മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പിനെ ഇടിച്ച് തെറിപ്പിക്കാനും ശ്രമമുണ്ടായി.

എസ്.ഐ ടി.വി രാജേഷ് കുമാർ, എൻ.എം രമേശൻ, പോലീസ് ഉദ്യോഗസ്ഥരായ എൻ. സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ, സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര, സന്തോഷ്‌ ചേയംങ്കോട്, പ്രമോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY