കൊച്ചി: വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63) മരട് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. ഇന്നലെയാണ് രണ്ട് ദിവസത്തേക്ക് തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
എസ്.എച്ച്.ഒ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കി വൈകിട്ട് കോടതിയിൽ തിരികെ ഹാജരാക്കും.
ഫെബ്രുവരി 25ന് പുലർച്ചെയാണ് കോട്ടയം സ്വദേശി സുധ ബേബിയെ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കകം പിടിയിലായ പ്രതിയെ 26ന് ട്രാക്കിന് സമീപം എത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷമാണ് റിമാൻഡ് ചെയ്തത്. ഇതിന് ശേഷം ഒരു തവണ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് വീണ്ടും കോടതിയെ സമീപിച്ചത്. ഇരുവരെയും ഒരുമിച്ചുകണ്ട ചിലരിൽ നിന്ന് പ്രതിയെ കാട്ടി മൊഴി ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |