SignIn
Kerala Kaumudi Online
Thursday, 25 June 2026 9.40 AM IST

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ

കൊടുങ്ങല്ലൂർ : ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്നുമാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്നുമാസം ഗർഭിണിയായിരുന്നതായും ഇക്കഴിഞ്ഞ 20ന് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവിച്ച്, നഴ്‌സിംഗ് പഠിച്ചിട്ടുള്ള താൻ ഭ്രൂണം വേർപെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി. ഭ്രൂണം കളയാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറയുന്നു. ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പൊലീസ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY