
തിരുവനന്തപുരം: സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും,കമ്പിവടികൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ.
ഹരിഹരൻ എന്ന യുവാവിനെ ആക്രമിച്ച തൈക്കാട് വലിയശാല ടി.സി 24/ 1431 ഇ.എൻ.ആർ.എ 94 ചരുവിളാകത്ത് പുത്തൻ വീട്ടിൽ സായി ബാലു (21),തൈക്കാട് വലിയശാല മൈലാടിക്കടവ് ടി.സി. 23/280 തുണ്ട് വീട്ടിൽ മിഥുൻ (23, ഉണ്ണി) എന്നിവരെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.അറസ്റ്റിലായവർ നിരവധി ആക്രമണക്കേസിൽ ഉൾപ്പെട്ടവരാണ്.ഇവരെ റിമാൻഡ് ചെയ്‌തു.കണ്ടാലറിയുന്ന മറ്റുരണ്ടുപേർക്കായുള്ള അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |