SignIn
Kerala Kaumudi Online
Wednesday, 01 April 2026 9.18 PM IST

ഹൈബ്രിഡ് കഞ്ചാവ് : പ്രതിയുമായി തെളിവെടുപ്പ് നടത്തി

Increase Font Size Decrease Font Size Print Page

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി ലിബിൻദാസിനെ കസ്റ്റഡിയിൽ വാങ്ങി എയർകസ്റ്റംസ് തെളിവെടുപ്പ് തുടങ്ങി.

കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നിന്ന് സ്‌ക്കൂട്ട് എയർലൈൻസ് വഴി 1.86 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലാണ് ലിബിൻദാസും സുഹൃത്തായ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശും തിരുവനന്തപുരം രാജ്യാന്തര വിമാനത്തവളത്തിൽ എയർകസ്റ്റംസിന്റെ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷമാണ് ഇവരിൽ നിന്നു കൂടുതൽ വിവരങ്ങൾ കണ്ടത്താൻ എയർകസ്റ്റംസ് ലിബിനെ കസ്റ്റഡിയിൽ വാങ്ങിയത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നു ഉപരിപഠനം പൂർത്തിയാക്കിയ യുവഡോക്ടർമാരായ ഇവർ കഞ്ചാവുമായി വിമാനത്തവളത്തിൽ എത്തി പുറത്തു കടക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്നാണ് രണ്ടുപേരുടെയും പങ്ക് വ്യക്തമായത്.ആനന്ദ് റിമാൻഡിലാണ്.

TAGS: CASE DIARY, HH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.