പാറശാല: പ്ലാമൂട്ടുക്കടയിലെ ഫിറ്റ്‌നസ് സെന്ററിൽ ജീവനക്കാരിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിന് പിന്നിൽ പ്രണയബന്ധത്തിലെ തകർച്ചയെന്ന് പൊലീസ്.
ഒരു വർഷമായി ചെങ്കൽ മര്യാപുരം സ്വദേശി കാവ്യയും പ്രതി അശ്വന്ത്‌കുമാറും പ്രണയത്തിലായിരുന്നെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുവതി പ്രണയത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ ദിവസം പ്ലാമൂട്ടുക്കടയിലെ ഫിറ്റ്‌നസ് സെന്ററിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെഞ്ചിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |