
തിരുവനന്തപുരം: വനിത കമ്മിഷൻ അദ്ധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല ഫോട്ടോയും സന്ദേശങ്ങളും അയച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം പുത്തൻവീട്ടിൽ ജഗദീഷിനെയാണ് (37) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
ഐ.പി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ മൊബൈൽ പരിശോധിച്ചതിൽ നിരവധി സ്ത്രീകൾക്ക് സമാനമായ രീതിയിൽ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായും കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം, ഡെപ്യൂട്ടി കമ്മിഷണർ തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അസിസ്റ്റന്റ് കമ്മിഷണർ ഷാജി എം.കെയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ നൗഷാദ് സി.കെ, എ.എസ്.ഐമാരായ മായ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശബരി, സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്ത്, ബാലു, നസീം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |