
തിരുവനന്തപുരം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിയൂർ സ്വദേശിയുടെ പക്കൽ നിന്ന് 7,75,000 രൂപ തട്ടിയെടുത്തതായി പരാതി.പരുത്തിക്കുഴി അപ്രൈറ്റ്സ് അസോസിയേറ്റ്സ് ഉടമ സാജനെതിരെയാണ് വഞ്ചിയൂർ സ്വദേശി ഹരിലാൽ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. അമേരിക്കയിൽ ഹരിലാലിന്റെ മകന് ഹോട്ടൽ വെയ്റ്റർ ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പരാതി.
ഇതിനായി 12 ലക്ഷം രൂപ നൽകണമെന്നും സാജൻ ആവശ്യപ്പെട്ടു.തുടർന്ന് 2023 മാർച്ച് 6ന് കരാർ തയ്യാറാക്കി പരാതിക്കാരനിൽ നിന്ന് പണം വാങ്ങുകയായിരുന്നു.പരാതിക്കാരന്റെ ബന്ധുവിന്റെ എസ്.ബി.ഐ കഴക്കൂട്ടം ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപയും,പരാതിക്കാരന്റെ പേട്ട ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപയും,വഴുതക്കാട് യെസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 75000 രൂപയും വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.ഇതിനുശേഷം വിസ നൽകാതെയും തുക മടക്കി നൽകാതെയും കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സ്ഥാപനം പൂന്തുറ സ്റ്റേഷൻ പരിധിയിലായതിനാൽ വഞ്ചിയൂർ പൊലീസ് പൂന്തുറ സ്റ്റേഷനിലേക്ക് കേസ് കൈമാറി. എന്നാൽ പ്രതിയെ മനസിലാക്കിയിട്ടും പൂന്തുറ പൊലീസ് ഇതുവരെയും നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |