SignIn
Kerala Kaumudi Online
Thursday, 25 June 2026 12.54 AM IST

ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

s

തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിലെ രണ്ടുപേർ പേട്ട പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശികളായ ഗോപാൽ താക്കൂർ (36),സാജൻ ഒറാൻ (32) എന്നിവരാണ് പിടിയിലായത്. 2026 മാർച്ച് 29നായിരുന്നു സംഭവം.പാറ്റൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് വയറുകൾ മോഷ്ടിച്ചത്.വീടിന്റെ സീലിംഗിൽ ഘടിപ്പിച്ചിരുന്ന വയറുകളാണ് മോഷണം പോയത്. നിർമ്മാണത്തിലിരുന്ന വീട് കണ്ടെത്തിയ ശേഷം രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.ഏകദേശം 75,000 രൂപ വിലയുള്ള വയറുകളാണ് ഇവർ മോഷ്ടിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY