
കോഴിക്കോട്: വിൽപ്പനക്കായി കൊണ്ടുവന്ന 16.91 ഗ്രാം ബ്രൗൺഷുഗറുമായി മലപ്പുറം പുളിക്കൽ കളത്തിൽപുരയിൽ വീട്ടിൽ ഷൗക്കത്ത് അലി (34) ചെറുകാവ് മുണ്ട്യാംകണ്ടി വീട്ടിൽ സാലിഹ്. കെ (33 ) എന്നിവരെ സിറ്റി ഡാൻസഫും, ടൗൺ പൊലീസും പിടികൂടി. ഡാൻസഫിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികൾ മുംബൈയിൽ നിന്നും ബ്രൗൺഷുഗർ വാങ്ങി വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലാകുന്നത്. പ്രതികൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇവർ കൊണ്ടോട്ടി, പുളിക്കൽ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്നും, പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |